വീ​ടു​ക​ള്‍​ക്കു മു​ന്നി​ല്‍ ​ക്വാ​റ​ന്‍റൈന്‍ സ്റ്റി​ക്ക​ര്‍; നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ എ​ത്തി​യ​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് മു​ന്നി​ല്‍ സ്റ്റി​ക്ക​ര്‍ പ​തി​ക്കു​മെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നാ​ലാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​വ​ര്‍ ആ​രൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടു​പി​ടി​ച്ച്‌ ഇ​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് മു​ന്നി​ല്‍ സ്റ്റി​ക്ക​ര്‍ പ​തി​ക്കും. ഇ​വ​ര്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ഇ​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സം​സ്ഥാ​ന​ത്താ​കെ നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ല​നി​ന്നു മ​ട​ങ്ങി​പ്പോ​കു​ന്ന യാ​ത്ര​ക്കാ​രെ എ​ല്ലാ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ട്രെ​യി​നി​ല്‍ ക​യ​റ്റു​ക. ഏ​ത് സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണോ ക​യ​റു​ന്ന​ത് ആ ​സ്റ്റേ​ഷ​നി​ല്‍ പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *