സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കൊച്ചി മെട്രോ. ഇതിന്റെ ഭാഗമായി ടിക്കറ്റിങ്ങിന് ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രധാന സ്‌റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. പണം പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കുമ്ബോള്‍ പ്രത്യേക മെഷീനില്‍ ടിക്കറ്റ് ലഭിക്കും. ശരാശരി 175 യാത്രക്കാരെ കയറ്റിയാകും യാത്ര.പ്രധാന ഇടപ്പള്ളി,കലൂര്‍ സ്‌റ്റേഡിയം തുടങ്ങിയ പ്രധാന സ്‌റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. ഒരാഴ്ച കൊണ്ട് സ്‌റ്റേഷനുകളില്‍ ഇത് സജ്ജമാക്കും. മറ്റു സ്‌റ്റേഷനുകളിലും തെര്‍മല്‍ സ്‌കാനറുകള്‍ വെച്ചുള്ള പരിശോധനയുണ്ടാകും. ട്രെയിനിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ ക്രമീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *