ന്യൂഡല്‍ഹി: കൊവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ നാം തോല്‍ക്കില്ലെന്നും മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗമെന്നും പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു വൈറസ് ലോകത്തെയാകെ മുട്ടുകുത്തിച്ചിരിക്കുകയാണ്. മനുഷ്യരാശിയിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. പ്രധാനമന്ത്രി പറഞ്ഞു.
