മലപ്പുറം: ലോക്കാന്‍ഡോ എന്ന സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി സ്ത്രീകളുടെ പേരില്‍ അശ്ലീല ചാറ്റിംഗ് നടത്തി പണം തട്ടിയ യുവാവിനെ മലപ്പുറം പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി പാറക്കല്‍ വീട്ടില്‍ അബ്ദുസമദാ(26)ണ് പിടിയിലായത്. ചാറ്റ് ചെയ്ത് പണം തട്ടുകയാണ് പ്രതി ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇത്തരത്തില്‍ നിരവധി ആളുകളില്‍ നിന്ന് ഇയാള്‍ പണം തട്ടിയിട്ടുണ്ട്. 2018 മുതല്‍ തട്ടിപ്പ് ആരംഭിച്ചതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. സി ഐ. എ പ്രേംജിത്ത്, എസ് ഐമാരായ സംഗീത് പുനത്തില്‍, ഇന്ദിരാമണി, എസ് പി സി ഒ. ഹമീദലി, സി പി ഒമാരായ ഹരിലാല്‍, ദിനു, ഷൈജല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
