അഞ്ചല്‍: ചണ്ണപ്പേട്ടയില്‍ കഴിഞ്ഞ ദിവസം ജനിച്ച അത്ഭുത ആട്ടിന്‍കുട്ടി നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. ചണ്ണപ്പേട്ട മീന്‍കുളം ചെപ്പള്ളി പുത്തന്‍വീട്ടില്‍ ജോയിക്കുട്ടിയുടെ ആടാണ് കഴിഞ്ഞ ദിവസം ഒറ്റക്കണ്ണുള്ള ആട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. പുത്തന്‍വീട്ടില്‍ ജോയിക്കുട്ടി ഒരാഴ്ച മുമ്ബ് ചന്തയില്‍ നിന്ന് വാങ്ങിയ ആടാണ് ആട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. ആട്ടിന്‍കുട്ടിയുടെ നെറ്റിയുടെ മദ്ധ്യഭാഗത്തായി ഒറ്റക്കണ്ണ് മാത്രമാണുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായി. ജനിതക തകരാര്‍ മൂലമാണ് ഇത്തരം വൈകല്യങ്ങളുമായി മൃഗങ്ങള്‍ പിറക്കുന്നതെന്ന് അലയമണ്‍ പഞ്ചായത്ത് വെറ്ററിനറി സര്ജന് ഡോ. ജോയി ഫ്രാന്‍സിസ് പറഞ്ഞു. അത്ഭുത ആട്ടിന്‍കുട്ടിയെ കാണാന്‍ നിരവധി ആളുകളാണ് ജോയിക്കുട്ടിയുടെ വീട്ടിലെത്തുന്നത്.
