പിന്തുണച്ച് പി ബി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉപദേശങ്ങള്‍ സ്വീകരിച്ചാലും ഇടത് സര്‍ക്കാര്‍ തുടരുന്നത് ഇടത് സാമ്പത്തിക നയങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരാണ് ഗീതയെ സാമ്പത്തിക ഉപദേശക സ്ഥാനത്ത് നിയമിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *