കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം ; ഗുരുതരാവസ്ഥയിലായിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്ന് ബന്ധു

ഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‍സിന്റെ ബന്ധു ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി രംഗത്തെത്തി.രോഗം സ്ഥിരീകരിച്ചപ്പോള്‍ നേരിട്ട് വിളിച്ച്‌ പറഞ്ഞ് പേടിപ്പിച്ചെന്നും ആവശ്യത്തിന് അവധിയോ വിശ്രമമോ നല്‍കിയിരുന്നില്ലെന്നുമാണ് ബന്ധു ആരോപിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിനായി മാസ്ക്കുകളും പി.പി.ഇകിറ്റും നല്‍കിയിരുന്നില്ല. ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിട്ടും നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചില്ലെന്നും ബന്ധു പറഞ്ഞു. നഴ്സിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രിയോടെ വെന്റിലേറ്ററിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെയോടെയാണ് മേദാന്ത ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്നലെയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിന് പിന്നാലെയായിരുന്നു മുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. മൂന്ന് മാസം മുമ്ബാണ് കൊല്ലം സ്വദേശിനി ഇവിടെ ജോലിക്ക് ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *