കോവിഡ്: ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 111 മരണം

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ 111 പേര്‍ മരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണിത്.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആകെ കോവിഡ് രോഗികളില്‍ മൂന്നിലൊന്ന് ദക്ഷിണാഫ്രിക്കയിലാണ്. 1,06,000 ലധികം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 2,100 ലധികം പേര്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരണത്തിനു കീഴടങ്ങി.

3,25,000 ലധികം പേര്‍ക്കാണ് ഇതുവരെ ആഫ്രിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *