കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ അടുത്ത സീസണ് മല്‍സരങ്ങള്‍ക്ക് കേരളവും പരിഗണനയില്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡയങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഇത്തവണത്തെ ടൂര്ണമെന്റിനാണ് കേരളവും പരിഗണനയിലുള്ളത്. ഐ.എസ്.എല്ലിന്റെ ഏഴാം സീസണ് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് നടക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍,ബംഗാള്‍,ഗോവ എന്നീ സംസ്ഥാനങ്ങളും പരിഗണനയിലുണ്ട്. കളിക്കാര്‍ ജനങ്ങളുമായി സമ്പര്‍ക്കം വരാത്ത രീതിയിലാകും മല്‍സരം നടക്കുന്നത്. ഹോട്ടല്‍ റൂമുകളിലും സ്റ്റേഡിയങ്ങളിലും മാത്രമാണ് താരങ്ങളെ പ്രവേശിപ്പിക്കുക. പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് അനുമതിയുണ്ടാകില്ല.
