സ്വപ്്‌നയെയും സന്ദീപിനെയും ഇന്ന് കൊച്ചിയിലെത്തിക്കും

ബംഗളൂരു: തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സിലേറ്റ് വഴി സ്വര്‍ണക്കടത്ത് നടന്ന കേസില്‍ ആരോപണവിധേയരായ സ്വപ്്‌ന സ്വരേഷിനെയും സന്ദീപ് നായരെയും ഇന്ന് കൊച്ചിയിലെത്തിക്കും.ശനിയാഴ്ച രാത്രിയാണ് ഇരുവരെയും ബംഗളുരുവിനെ ബി.ടി.എം.ലേഔട്ട് ഹോട്ടലില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഇരുവരെയും കൊച്ചിയിലെത്തിക്കും. വിമാനമാര്‍ഗം ഇവരെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ആറു ദിവസമായി ഇരുവരും ഒളിവിലാണ്. സ്വപ്്‌നയുടെ കുടുംബവും ബംഗളുരുവിലുണ്ടായിരുന്നു. ഇവര്‍ എങ്ങിനെയാണ് തിരുവനന്തപുരത്തു നിന്ന് ബംഗളുരുവില്‍ എത്തിയതെന്ന് അറിവായിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടെയും അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *