മലപ്പുറം:ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായ കേരളത്തെ ഗോള്‍ഡ്‌സ് ഓണ്‍ കണ്‍ട്രി ആക്കി കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് സി.പി.എം മാറ്റിയെന്ന് ബി.ജെ.പി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ.കെ സുരേന്ദ്രന്‍ പറഞ്ഞു.സ്വര്‍ണകള്ളകടത്തുകാരുടെ സൈ്വര വിഹാര കേന്ദ്രമായി കേരളത്തെ മാറ്റി. ജനങ്ങളുടെ വായമൂടി കെട്ടി തീവെട്ടിക്കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നത്.പി.എസ്. സിയെ നോക്കുകുത്തിയാക്കി കണ്‍സള്‍ട്ടന്‍സി വഴി പിന്‍വാതില്‍ നിയമനം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 45 ലധികം കണ്‍സള്‍ട്ടന്‍സികള്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു കണ്‍സള്‍ട്ടന്‍സി ഒരു വകുപ്പാക്കി അതിന്റെ അദൃശ്യമന്ത്രിയായാണ് അരുണ്‍ ബാലചന്ദ്രന്‍ പ്രവര്‍ത്തിച്ചിരുന്ന തെന്നും സുരേന്ദ്രന്‍ ആരോപിച്ചു.തൊഴില്‍ രഹിതരായ യുവജനങ്ങളോട് ക്രൂരതയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് കണ്‍സല്‍റ്റന്‍സി നിയമനത്തെ കുറിച്ച് ഡി.വൈ.എഫ്.ഐ, എ. ഐ.വൈ.എഫ് തുടങ്ങിയ ഇടതുപക്ഷ യുവജന സഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
