മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് പ്രത്യേക ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് നാട്ടിലും സാന്ത്വനവുമായി മാറുകയാണ് ഐ.സി.എഫ് . കോവിഡ് ബാധിതരുടെ വര്‍ധനവ് കാരണം വാര്‍ഡുകളില്‍ ഉപയോഗിക്കുന്നതിനുള്ള തലയണകളാണ് ഐ.സി.എഫ് നോഡല്‍ ഓഫീസറുടെ അഭ്യര്‍ത്ഥന പ്രകാരം ഇത് ലഭ്യമാക്കാനായത്. ജില്ലാ എസ്.വൈ.എസിന്റെ സഹകരണത്തോടെ സ്ഥിരോപയോഗത്തിന് സാധ്യമാകുന്ന നൂറ് റെക്സിന്‍ കവറോട് കൂടിയ തലയിണകളാണ് ഐ.സി.എഫ് സൗദി ജൂബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയത്. ലോക്ക് ഡൗണ്‍ മൂലം മാസങ്ങളായിഏറെ ദൂരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാനും ഭക്ഷണമുള്‍പ്പെടെ മറ്റവശ്യവസ്തുക്കള്‍ ലഭ്യമാക്കിയും ഗള്‍ഫു നാടുകളില്‍ ഏറെ സാന്ത്വനമേകിയവരാണ് ഐ.സി.എഫ് പ്രവര്‍ത്തകര്‍.നാട്ടിലെത്തിയ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിരിക്ഷണത്തില്‍ കഴിയുന്നവര്‍ക്കു കൂടി ആശ്വാസമേകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണി വര്‍ .
ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ: നന്ദകുമാറിന് എസ് വൈ ജില്ല ജനറല്‍ സെക്രട്ടറി കെ.പി ജമാല്‍ കരുളായി തലയിണകള്‍ കൈമാറി. നോഡല്‍ ഓഫീസര്‍ ഡോ: ശിനാസ് ബാബു, ജില്ല സാന്ത്വനം സെക്രട്ടറി അസൈനാര്‍ സഖാഫി കുട്ടശ്ശേരി, ഉമര്‍ മുസ്ലിയാര്‍ ചാലിയാര്‍, ആംബുലന്‍സ് ഡ്രൈവര്‍ എം നൗഫല്‍ സാത്വനം വളണ്ടിയര്‍മാരായ അന്‍വര്‍ , ഇര്‍ശാദ് ലത്വീഫ് സംബന്ധിച്ചു
