തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ അഞ്ചു പേര്‍ കൂടി മരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി (57), പാറശാല നഞ്ചന്‍കുഴിയില്‍ രവീന്ദ്രന്‍ (73),കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60),മുവ്വാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്്മി കുഞ്ഞന്‍പിള്ള (79),കൊല്ലം കെ.എസ്.പുരം സ്വദേശിനി റഹ്യാനത്ത് (58) എന്നിവരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1078 പേര്‍ക്ക് കൂടി സംസ്ഥാനത്ത് രോഗബാധയുണ്ടായിട്ടുണ്ട്.ഇതില്‍ 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത കേസുകള്‍ 65 പേരാണ്.
432 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 428 ആയി.
പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം- 222
കൊല്ലം-106
എറണാകുളം-100
മലപ്പുറം-89
ആലപ്പുഴ-82
തൃശൂര്‍-83
കോട്ടയം-80
കോഴിക്കോട്-67
കണ്ണൂര്‍-51
പാലക്കാട്-51
കാസര്‍കോട്-47
പത്തനംതിട്ട-27
വയനാട്-10
