കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് കട്ടിലുകള്‍ നല്‍കി മഅദിന്‍ അക്കാദമി

മലപ്പുറം: മലപ്പുറം നഗരസഭയുടെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് തൊണ്ണൂറ് കട്ടിലുകള്‍ കൈമാറി മഅദിന്‍ അക്കാദമി. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല ടീച്ചര്‍ക്ക് മഅദിന്‍ അക്കാദമി അധികൃതര്‍ കട്ടിലുകള്‍ കൈമാറി. നേരത്തെ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വദേശത്തേക്ക് കരിപ്പൂര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍ വഴി തിരിച്ചെത്തിയ ഏഴായിരം പ്രവാസികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ കൈമാറി മഅദിന്‍ അക്കാദമി മാതൃകയായിരുന്നു. ഇതിനു പുറമെ മലപ്പുറത്തെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭക്ഷണം, മാസ്‌ക് എന്നിവയും വിതരണം ചെയ്തിരുന്നു. കൈമാറ്റ ചടങ്ങില്‍ മഅദിന്‍ അക്കാദമി ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍, പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവി കോയ, മാനേജര്‍ അബ്ദുറഹ്്മാന്‍ ചെമ്മങ്കടവ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *