വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ ആദരം

ന്യുദില്ലി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച വീരസൈനികര്‍ക്ക് ആദരാജ്ഞകള്‍ അര്‍പ്പിച്ച് രാജ്യം. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ വാര്‍ഷികത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീരജവാന്‍മാരുടെ സ്്മരണ പുതുക്കിയത്. ദില്ലയിലെ ദേശീയ യുദ്ധസ്്മാരകത്തില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പുഷ്പചക്രമര്‍പ്പിച്ചു. പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക്, സംയുക്ത സേനാ മേധാവി വിപിന്‍ റാവത്ത്, വിവിധ സേനാ മേധാവികള്‍ എന്നിവരും പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു.
ഇന്ത്യന്‍ സായുധസേനയുടെ അസാധാരണമായ വീര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് കാര്‍ഗില്‍ വിജയ ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാന്‍ പോരാടി ജീവന്‍ അര്‍പ്പിച്ച ധീരസൈനികരെ രാഷ്ട്രപതി അഭിവാദ്യം ചെയ്തു.
കാര്‍ഗിലില്‍ പോരാടിയ സൈനികരുടെ വീര്യം തലമുറകള്‍ക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിജയദിന സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *