മലപ്പുറം-ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു.തേഞ്ഞിപ്പലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചെര്‍ങ്ങോടന്‍ കുട്ടിഹസന്‍ (67) ആണ് മരിച്ചത്. കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റില്‍ ഏജന്റായ ഇയാളുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിഹസനും രോഗബാധിതനായത്. 25 ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പ്രമേഹം,രക്തസമ്മര്‍ദ്ദം,ഹൃദ് രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
