കൊച്ചി: എറണാകുളത്ത് സമ്ബര്‍ക്ക രോഗികളുടെ എണ്ണം 50ന് മുകളിലെത്തിയ സാഹചര്യത്തില്‍ആലുവക്കൊപ്പം ഫോര്‍ട്ട്കൊച്ചിയിലും ഇന്ന് മുതല്‍ കര്‍ഫ്യൂ. ഉച്ചക്ക് രണ്ട് മണിവരെ മാത്രമാകും അവശ്യസാധനങ്ങളുടെ കടകള്‍ക്ക് തുറക്കാന്‍ അനുമതി. യാത്രാനിരോധനവും കര്‍ശനമാക്കും.
ആലുവ കൂടാതെ സമീപപ്രദേശങ്ങളായ അങ്കമാലിയിലും കാലടിയിലും കൊവിഡ് സ്ഥിരീകരിക്കുന്നത്
ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. എറണാകുളം ജില്ലയില്‍ മാറാടി പഞ്ചായത്തില്‍ നാലാം
വാര്‍ഡും, വാരപ്പെട്ടി പഞ്ചായത്തില്‍ എട്ടാം വാര്‍ഡും,കാഞ്ഞൂരില്‍ അഞ്ചാം വാര്‍ഡും ഇന്ന് മുതല്‍
നിയന്ത്രിതമേഖലയാകും.
അതേസമയം, പെരുമ്ബാവൂരില്‍ വാഴക്കുളം പഞ്ചായത്തിലെ ഒമ്ബതാംവാര്‍ഡും,വെങ്ങോല പഞ്ചായത്തിലെ ഒന്നും, രണ്ടും വാര്‍ഡുകളും നിയന്ത്രിതമേഖലയാക്കി. പെരുമ്ബാവൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 15 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതത്.
