കൊച്ചി: രാജ്യത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ വര്‍ധിച്ച് 40,160 രൂപയില്‍ എത്തി. ഗ്രാമിന് 5020 രൂപയാണ് പുതിയ വില. ഇന്നലെയാണ് പവന് 40,000 രൂപയില്‍ എത്തിയത്. വില ഇനിയും ഉയരുമെന്ന സൂചനയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ മികച്ച നിക്ഷേപമായി സ്വര്‍ണത്തിന് താല്‍പര്യം കൂടിയതും വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയും വില വര്‍ധനവിന് കാരണമാണ്. യു.എസ്- ചൈന തര്‍ക്കവും വില വര്‍ധനവിന് കാരണമായി.
