പൊലീസ് ഉദ്യോഗസ്ഥന്‍ കോറോണ ബാധിച്ച്‌ മരണമടഞ്ഞു

കോട്ടയം: കോറോണ രോഗബാധയെ തുടര്‍ന്ന് ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മരണമടഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി അജിതന്‍ ആണ് മരണമടഞ്ഞത്. അന്‍പത്തിയഞ്ച് വയസ്സായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കോറോണ ബാധിച്ച്‌ മരിക്കുന്നത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇടുക്കിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എസ്പിയെ രോഗം ഗുരുതരമായത്തോടെ ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഭാര്യയില്‍ നിന്നുമാണ് കോറോണ വൈറസ് പിടിപ്പെട്ടത് എന്നാണ് സൂചന. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ലാസ്മ ചികിത്സവരെ അദ്ദേഹത്തിന് നല്‍കിയിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമിടയിലെ കോറോണ വ്യാപനം ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *