മന്ത്രിമാരും നേതാക്കളും കരിപ്പൂരിലേക്ക്

കോഴിക്കോട്: വിമാനദുരന്തമുണ്ടായ കരിപ്പൂര്‍ വിമാനത്താളത്തിലേക്ക് മന്ത്രിമാരും നേതാക്കളും ഇന്ന് എത്തും. അപകടസ്ഥലം സന്ദര്‍ശിക്കുന്നതിനും ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനുമാണ് എത്തുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,മുഖ്യമന്ത്രി പിണറായി വിജയന്‍,കേന്ദ്രമന്ത്രി വി.മുരളീധരന്‍, നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍,പ്രതിപക്ഷ നേതാവ് രമേശ്് ചെന്നിത്തല എന്നിവരാണ് എത്തുന്നത്. മുഖ്യമന്ത്രിയും സ്പീക്കറും തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററിലും രമേശ് ചെന്നിത്തല കാര്‍മാര്‍ഗവുമാണ് എത്തുന്നത്.
ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നതിനെ കുറിച്ചും രക്ഷാപ്രവര്‍ത്തനങ്ങളും കേന്ദ്രമന്ത്രി വി.മുരളീധരന്‍ വിലയിരുത്തി. കേന്ദ്രവ്യോമയാന മന്ത്രാലയവുമായി അദ്ദേഹമാണ് ആശയവിനിമയം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *