യൂത്ത് ലീഗ് തെരുവോരം ശുചീകരിച്ചു

മലപ്പുറം- മുസ്‌ലിം യൂത്ത്ലീഗ് വലിയാട് അറക്കല്‍പടി യൂണിറ്റ് കമ്മിറ്റി തെരുവോരം ശുചീകരിച്ചു. ആല്‍പ്പറ്റക്കുളമ്പ് അങ്ങാടിയിലെ റോഡിന്റെ ഇരുവശങ്ങളിലെയും അടഞ്ഞുകിടന്നിരുന്ന അഴിക്കുചാലിലെ മണ്ണും മാലിന്യങ്ങളും നീക്കിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പഞ്ചായത്ത് അംഗം അബ്ദുള്‍ നാസര്‍ കുന്നത്ത്, ഇ.കെ. ഷൗക്കത്തലി, റാഷിദ് വില്ലന്‍, ഇ.കെ. ജഹ്ഫര്‍, അബ്ബാസ് പുല്ലിത്തൊടി, റാഫി വില്ലന്‍, ഇ.കെ. ഹമീദലി, മുജീബ് വടക്കാത്ര, കുഞ്ഞിമുഹമ്മദ് വില്ലന്‍, റാഷിദ് ചെറുകാട്ടില്‍, ഷിബിലി വില്ലന്‍, ഫസലുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *