ആത്മീയ ചൂഷണങ്ങളെ കരുതിയിരിക്കുക: വിസ്ഡം യൂത്ത്

മലപ്പുറം: ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നകന്ന് കെട്ടുകഥകള്‍ക്ക് പിന്നാലെ പോയതാണ് ആത്മീയ ചൂഷണങ്ങള്‍ക്കുള്ള വാതിലുകള്‍ തുറന്നതെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി ‘മാല മൗലിദുകളുടെ വേരുകള്‍ തേടി ‘ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ തല്‍സമയ മുഖാമുഖം അഭിപ്രായപ്പെട്ടു.
കെട്ടുകഥകള്‍ ദുര്‍ബലമനസുകള്‍ക്ക് പകര്‍ന്ന് നല്‍കിയും ദിവ്യത്വം സ്വയം അലങ്കരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആള്‍ദൈവങ്ങള്‍ സാംസ്‌കാരിക കേരളത്തിലും തഴച്ച് വളരുകയാണ്.
വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും ശരിയായ വായനയും ജീവിതക്രമവും ചൂഷണ വിമുക്തമായ സമൂഹത്തിന്റെ സൃഷ്ടിക്ക് കാരണമാകും.
നിശബ്ദമായ ആരാധനാ സൗന്ദര്യം ഇസ്ലാമിന്റ പ്രത്യേകതയാണെന്നിരിക്കെ കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളില്‍ സമുദായത്തെ അപഹസിക്കുന്ന നടപടികളില്‍ നിന്ന് സമൂഹം മാറി നില്‍ക്കണമെന്നും അതിനായ് പണ്ഡിതന്‍മാര്‍ ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ തയ്യാറാകണമെന്നും വിസ്ഡം യൂത്ത് തല്‍സമയ മുഖാമുഖം ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി ഉല്‍ഘാടനം ചെയ്തു.വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. താജുദ്ദീന്‍ സ്വലാഹി അദ്ധ്യക്ഷത വഹിച്ചു.
ഫൈസല്‍ മൗലവി പുതുപറമ്പ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.വിസ്ഡം യൂത്ത് സംസ്ഥാന പ്രസിണ്ടന്റ് കെ.സി ഹാരിസ് മദനി, അബ്ദുല്‍ മലിക് സലഫി, ഒ മുഹമ്മദ് അന്‍വര്‍, ടി.കെ നിഷാദ് സലഫി, മൂസ സ്വലാഹി കാര, ജംഷീര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *