മലപ്പുറം: കുറ്റിപ്പുറത്തിനടുത്ത് തവനൂരില്‍ രണ്ടു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. നാഗ്പൂരില്‍ നിന്ന് തവനൂരിലേക്ക് അരിയുമായി വന്ന ലോറിയില്‍ നിന്നാണ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പണം പിടികൂടിയത്. ലോറി ഡ്രൈവര്‍ പൊന്നാനി സ്വദേശി വൈശാഖിനെ കസ്റ്റഡിയില്‍ എടുത്തു. പാലക്കാട് ചാലിശ്ശേരി സ്വദേശിയായ അടക്ക വ്യാപാരിക്കാണ് പണം കൊണ്ടുവന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോറിയില്‍ നിര്‍മിച്ച പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ലോറി തടഞ്ഞു പരിശോധന നടത്തിയത്. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം ആദായ നികുതി വിഭാഗത്തിന് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
