കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്ക്​ വരുമാനവര്‍ധനവ്​ നല്‍കും -അമിത്​ ഷാ

ന്യൂഡല്‍ഹി: ന​േരന്ദ്ര മോദി സര്‍ക്കാറി​െന്‍റ ചരിത്രബില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക്​ വരുമാനവര്‍ധനവും പുതിയ അവസരങ്ങളും തുറന്നു നല്‍കുമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. പുതിയ കര്‍ഷക ബില്ലുകള്‍ കാര്‍ഷിക മേഖലക്ക്​ ഏറെ ഊര്‍ജം പകര്‍ന്നു നല്‍കു​മെന്നും ട്വീറ്റില്‍ അമിത്​ ഷാ അവകാശപ്പെട്ടു.

രാജ്യവ്യാപകമായി ബില്ലിനെതിരെ കര്‍ഷകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടയിലാണ്​ അമിത്​ ഷായുടെ അഭിപ്രായപ്രകടനം. എന്‍.ഡി.എയില്‍ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ മന്ത്രി ഹര്‍സിമ്രത്​ കൗര്‍ ബില്ലില്‍ പ്രതിഷേധിച്ച്‌​ കേന്ദ്ര സര്‍ക്കാറില്‍നിന്ന്​ രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *