ദുബായില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറിയായ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായിലേയ്ക്കുള്ള സര്‍വ്വീസുകള്‍ ഒക്ടോബര്‍ 2 വരെയാണ് നിര്‍ത്തി വച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 4ന് ഗള്‍ഫിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രെസില്‍ കൊവിഡ് രോഗി ഉണ്ടായിരുന്നതിനാലാണ് രാജ്യത്തേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തി വച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 18 മുതല്‍
സെപ്റ്റംബര്‍ 18 മുതല്‍ ദുബായിലെ എയര്‍ ഇന്ത്യ എക്സ്പ്രെസ് എയര്‍ലൈന്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് കൊവിഡ് -19 ബാധിച്ച യാത്രക്കാരെ രണ്ടാമതും രാജ്യത്ത് എത്തിച്ചതിനാലാണ് സര്‍വ്വീസ് റദ്ദാക്കിയിരിക്കുന്നതെന്ന് ദുബായിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു
