തച്ചങ്കരിക്കെന്താ കൊമ്പുണ്ടോ

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളില്‍ മുഴുവന്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കാന്‍ തച്ചങ്കരിക്ക് എന്താ കൊമ്പുണ്ടെ എന്ന് ചെന്നിത്തല ചോദിച്ചു. ഗതാഗതമന്ത്രിയും ഗതാഗത കമ്മീഷണറും തമ്മിലുള്ള അടിയില്‍ മന്ത്രിക്ക് എപ്പോഴും പരാജയമാണ്. എക്‌സൈസ് വകുപ്പില്‍ മന്ത്രി ടി.പി.രാമകൃഷ്ണനല്ല എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് ഭരണ നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *