ജീവിതശൈലി രോഗ നിയന്ത്രണം: കേരളത്തിന്‌ ഐക്യരാഷ്‌ട്ര സഭാ അവാര്‍ഡ്‌

തിരുവനന്തപുരം; ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാര്ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര് ജനറല് ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു എന് ചാനലിലൂടെ അവാര്ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2020ല് ഐക്യരാഷ്ട്ര സഭ ഈ അവാര്ഡിനായി സര്ക്കാര് വിഭാഗത്തില് തെരഞ്ഞെടുത്ത 7 രാജ്യങ്ങള്ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തെരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടന്, മെക്സികോ, നൈജീരിയ, അര്മേനിയ, സെന്റ് ഹെലന എന്നിവയ്ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്ഡ് ലഭിച്ചത്.യുഎന്‌ഐഎടിഎഫ് എല്ലാ വര്ഷവും നല്കി വരുന്ന മികച്ച ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്ത്തനങ്ങള് നടത്തുന്നവര്ക്ക് നല്കിവരുന്ന അവാര്ഡാണ് ആദ്യമായി ഇത്തവണ കേരളത്തിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *