ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ക​ക്കാ​ട് ക​ട​ലു​ണ്ടി പു​ഴ​യി​ല്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മു​ഹ​മ്മ​ദ് ഷെ​മി​ലി​ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ പിതാവായ ഇ​സ്‌​മാ​യി​ലിന്‍റെ മൃതദേഹത്തിനായി തിരച്ചില്‍ നടക്കുകായണ്. മക്കളെ പുഴ കാണിക്കാന്‍ പോയപ്പോള്‍ ആണ് അപകടം ഉണ്ടായത്.

അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇ​സ്‌​മാ​യില്‍. കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പം ആണ് പിതാവും മക്കളും പുഴ കാണാന്‍ പോയത്. പുഴയിലേക്ക് മുഹമ്മദ് ശംവീല്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും ഒഴുക്കില്‍പ്പെട്ടു. ഇന്നലെ ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *