ലൈഫ് മിഷന് അഴിമതി അപമാനകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ക്ഷണിച്ചു വരുത്തിയത് സര്‍ക്കാരാണ്, അന്വേഷണം അവര്‍ക്കെതിരെ വരുന്നത് കൊണ്ടാണ് അന്വേഷണത്തെ അവര്‍ക്ക് വേണ്ടാതായത്, കമ്മീഷന് വാങ്ങിയല്ല ജനസേവനം നടത്തേണ്ടെതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വഷിക്കുന്നതില്‍ സി.പി.എമ്മിന് എന്തിനാണ് വെപ്രാളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഒന്നും മറക്കാനില്ലെങ്കില്‍ സി.ബി.ഐയെ സ്വാഗതം ചെയ്യണം. കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ ലൈഫ് മിഷനിലെ സി.ബി.ഐ അന്വഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും മന്ത്രിമാരും അഴിമതി നടന്നു എന്ന് പറഞ്ഞ കേസാണ്. അതുകൊണ്ടുതന്നെ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ല. ശരിയായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
