അപകടങ്ങള്‍ തടയാന്‍ വിവിധ പരിപാടികള്‍

മലപ്പുറം : വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ തടയാന്‍ റാഫുമായി സഹകരിച്ച് വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന കമ്മിറ്റിയുടെയും രാജാജി അക്കാദമിയുടേയും ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച റോഡ് സുരക്ഷ, എന്റെ രക്ഷ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ താഴെതട്ടില്‍ എത്തിക്കുന്നതിന് പ്രാമുഖ്യംനല്‍കിക്കൊണ്ടായിരിക്കും പരിപാടികള്‍ ആവിഷ്‌ക്കരിക്കുക. റോഡ് അപകട നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ ആരംഭിച്ചതായി മുഖ്യ പ്രഭാഷണം നടത്തിയ മലപ്പുറം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. എം. ഷാജി പറഞ്ഞു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍ മാരുടെയും യോഗം ആദ്യ നടപടിയായി കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ പി. സഫറുള്ള അറിയിച്ചു. ജില്ലയിലെ 17 വിദ്യാഭ്യാസ സബ് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ റാഫിനെ പങ്കാളിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാലയങ്ങളിലെ ഡിവിഷനുകളില്‍ നിന്നും പ്രാപ്തരായ ഓരോ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. രാജാജി അക്കാദമിയിലെ പ്രീ പ്രൈമറി വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നിര്‍വഹിച്ചു. റാഫ് സംസ്ഥാന പ്രസിഡന്റ് കെ. എം. അബ്ദു അധ്യക്ഷനായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. സാംബന്‍ രാഘവന്‍പിള്ള, സമീര്‍ കല്ലായി, ഖാദര്‍ കെ തേഞ്ഞിപ്പലം, എം.ടി. തെയ്യാല , ഫ്രാന്‍സിസ് ഓണാട്ട്, പ്രകാശ് പി. നായര്‍., അഡ്വ. റെജീന മുസ്തഫ, എ. ടി. സെയ്തലവി, കെ. പി. ബാബു ഷെരീഫ്, പി. വി. ബദറുന്നീസ എന്നിവര്‍ പ്രസംഗിച്ചു. കവറൊടി മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും ഹനീഫ രാജാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *