ചിത്തിരപുരം: ഇടുക്കി മൂന്നാര്‍ ചിത്തരപുരത്ത് വിഷമദ്യം കഴിച്ച മൂന്നുപേരുടെ സ്ഥിതി ഗുരുതരം. ഇവര്‍ കഴിച്ചത് വാറ്റ് ചാരായമാണെന്ന് സംശയിക്കുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ചികിത്സയിലുള്ളത്. മദ്യം കഴിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
