റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച 841 കോവിഡ് ബാധിതര്‍ കൂടി സുഖം പ്രാപിച്ചു. 455 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. 29 രോഗികള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 3,33,648 പോസിറ്റീവ് കേസുകളില്‍ 3,17,846 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4712 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി ഉയര്‍ന്നു. 1.4 ശതമാനമാണ് മരണനിരക്ക്.
രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,090 ആയി കുറഞ്ഞു. ഇതില്‍ 1034 പേരുടെ നില ഗുരുതരമാണ്.
