ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ മറ്റ് ചിലര്‍ സ്വന്തം കാര്യങ്ങള്‍ക്കായി അതിനെ എതിര്‍ക്കുകയാണെന്നും മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രതികരണം.
കര്‍ഷകര്‍ ബഹുമാനത്തോടെ കാണുന്ന കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും കത്തിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ അവരെ അപമാനിക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടിയും തൊഴിലാളികള്‍ക്കും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുമെല്ലാം നിരവധി പരിഷ്കരണങ്ങള്‍ കൊണ്ടുവന്നു. അതെല്ലാം രാജ്യത്തിനായി അവരെ ശക്തിപ്പെടുത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ ചിലര്‍ അതിനെതിരെ പ്രതിഷേധിക്കുന്നതാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്- മോദി പറഞ്ഞു.
താങ്ങുവില സംബന്ധിച്ചും മറ്റുമെല്ലാം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്ക് എവിടെയും തെന്റ വിളകള്‍ വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് ഇൗ സ്വാതന്ത്ര്യം അനുവദിക്കുന്നത് ചിലര്‍ക്ക് സഹിക്കുന്നില്ല. അവര്‍ക്ക് ഇടനിലക്കാരായി നിന്നുകൊണ്ട് ആദായമുണ്ടാക്കണം. അത്തരക്കാരുടെ ഒരു അവിഹിത വരുമാനം കൂടി ഇല്ലതാക്കിയിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യമെമ്ബാടുമുള്ള പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ഗേറ്റില്‍ കുത്തിയിരിപ്പ് സമരം നടത്തിയ കര്‍ഷകര്‍ ടാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
