സുധീര്‍ ബാബു കൊലക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം

കോഴിക്കോട് : പന്നിയങ്കര സ്വദേശി സുധീര്‍ ബാബു കൊലക്കേസില്‍ ഒന്നാം പ്രതി നല്ലളം ബസാര്‍ വടക്കേത്തടത്തില്‍ മുന്ന മന്‍സിലില്‍ നൗഫലിന് (26) ജീവപര്യന്തം തടവ്. രണ്ട് വര്‍ഷം മുമ്ബ് സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സുധീര്‍ കൊല്ലപ്പെട്ടത്. കോഴിക്കോട് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി സിക്കന്ദറിന്റെ മകനായ സുധീര്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.

2018 നവംബര്‍ അഞ്ചിനാണ് സംഭവമുണ്ടായത്. മദ്യലഹരിയില്‍ വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലക്കടിച്ചാണ് സുധീറിനെ കൊലപ്പെടുത്തിയതെന്നും സ്വവര്‍ഗ ലൈംഗിക ബന്ധത്തിനുള്ള ശ്രമമാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നും പോലീസ് കണ്ടെത്തി. സുധീര്‍ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച്‌ സഹോദരന്‍ നവംബര്‍ 18ന് പന്നിയങ്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പന്നിയങ്കര പോലീസും സിറ്റി പോലീസ് ക്രൈം സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *