വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകന്‍ അറസ്റ്റില്‍

പത്തനംതിട്ട: വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകന്‍ അറസ്റ്റില്‍. പ്രതിയുടെ പേരില്‍ ക്രിമിനല്‍ കേസുകളും ഉണ്ടെന്ന് ആരോപണം. കൊടുമണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ കൊടുമണ്‍ സ്വദേശി പ്രമോദ് എം പിള്ളയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. പിന്നീട് പോലീസ് അറസ്റ്റുചെയ്ത പ്രതിയെ വനിതാ പോലീസിന് കൈമാറി.

ഏറെ നാളായി പെണ്‍കുട്ടിയുടെ പരിശീലകന്‍ പ്രമോദായിരുന്നു. മഴ നനയാതിരിക്കാന്‍ ഇരുവരും ഒരിടത്തുകയറി നിന്നുവെന്നും ആ സമയം പരിശീലകന്‍ തന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിപോയി എന്നുമാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. മൊബൈല്‍ ഫോണ്‍ വാങ്ങാനായി ചെന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പറയുന്നത്. പ്രാദേശിക കായീക അക്കാദമിയിലാണ് 18കാരിയായ പെണ്‍കുട്ടി പരിശീലിക്കുന്നത്.

അതേസമയം പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *