ഈ മാസം ജീവനക്കാരുടെ ശമ്ബളം പിടിക്കില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നത് സംബന്ധിച്ച്‌ ഏപ്രിലില്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ലാപ്‌സ് ആയതിനെത്തുടര്‍ന്ന് പുതിയ ഓര്‍ജഡിനന്‍സ് പുതുക്കിയിറക്കി. ഈ മാസം ജീവനക്കാരുടെ ശമ്ബളം പിടിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി.

തുടര്‍ന്ന് എത്ര ശമ്ബളം പിടിക്കണമെന്ന് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ശമ്ബളം പിടിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് ശമ്ബളം പിടിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ധനവകുപ്പ് മാറ്റിയത്.

കൊവിഡിന്‍്റെ പശ്ചാത്തലത്തില്‍ സാലറി കട്ട് തുടരാനുള്ള തീരുമാനം ഉടന്‍ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *