ബാബരി തകര്‍ത്തിട്ടില്ലെന്ന്​​ പറയുന്ന പോലെയാണ്​ വിധി, സി.ബി.ഐ അപ്പീല്‍ പോകണം -ലീഗ്​

മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്ക് തെളിവില്ലെന്ന സി.ബി.ഐ പ്രത്യേക കോടതി വിധിക്ക്​​ പിന്നാലെ പ്രതികരണവുമായി മുസ്​ലിം ലീഗ്​. അന്വേഷണ ഏജന്‍സിതന്നെ അപ്പീല്‍ പോകണമെന്നും എല്ലാവരും സമാധാനവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കണമെന്നും മുസ്​ലിംലീഗ്​ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ്​ തങ്ങള്‍ പ്രതികരിച്ചു.

നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നുവെന്ന്​ സുപ്രീംകോടതി തന്നെ പറഞ്ഞതാണ്​. അന്വേഷണ ഏജന്‍സി കുറ്റക്കാരെ കണ്ടെത്തിയതാണ്​. എന്നിട്ടും വെറുതെവിടുന്ന വിധി പ്രതീക്ഷിച്ചില്ല. ബാബ​രി മസ്​ജിദ്​ തകര്‍ത്തിട്ടുതന്നെയില്ലെന്നും പള്ളി ഇപ്പോഴും നിലനില്‍ക്കുന്നു എന്ന്​ പറയുംപേ​ാലെയാണ്​ വിധിയെന്നും​ പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.പള്ളി തകര്‍ക്കു​േമ്ബാള്‍ പ്രതികളെല്ലാം അവിടെയുണ്ടായിരുന്നു. അത്​ ലോകം കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *