ന്യാ​യം തെ​ര​യ​രു​ത്, ഇ​ന്ത്യ​യി​ല്‍ ഇ​പ്പോ​ള്‍ ഇ​ങ്ങ​നെ​യാ​ണ്; വി​ധി​യി​ല്‍ പ്ര​തി​ക​രി​ച്ച്‌ എം. ​സ്വ​രാ​ജ്

കൊ​ച്ചി: അ​യോ​ധ്യ​യി​ലെ ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളേ​യും വെ​റു​തെ വി​ട്ട കോ​ട​തി വി​ധി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എം. ​സ്വ​രാ​ജ് എം​എ​ല്‍​എ.

വി​ധി​ന്യാ​യ​ത്തി​ല്‍ ന്യാ​യം തെ​ര​യ​രു​ത്. നീ​തി​യെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്കു​ക പോ​ലു​മ​രു​ത്. ഇ​ന്ത്യ​യി​ല്‍ ഇ​പ്പോ​ള്‍ ഇ​ങ്ങ​നെ​യാ​ണ് എ​ന്നാ​യി​രു​ന്നു സ്വ​രാ​ജ് പ്ര​തി​ക​രി​ച്ച​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ഹാ​സം.

രാ​മ​ജ​ന്‍​മ​ഭൂ​മി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി വി​ധി​യു​ടെ സ​മ​യ​ത്തും സ്വ​രാ​ജി​ന്‍റെ പ്ര​തി​ക​ര​ണം ച​ര്‍​ച്ച​യാ​യി​രു​ന്നു. വ​ര്‍​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യി​ല്‍ മ​റി​ച്ചൊ​രു വി​ധി​യു​ണ്ടാ​കു​മെ​ന്നു നി​ഷ്ക​ള​ങ്ക​രേ നി​ങ്ങ​ളി​പ്പോ​ഴും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വോ? എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ചോ​ദ്യം.

Leave a Reply

Your email address will not be published. Required fields are marked *