കോവിഡ്‌ ജാഗ്രതയില്‍ വിട്ടുവീഴ്‌ചയില്ല; നടപടികള്‍ കര്‍ശനമായി പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ജാഗ്രത കര്‍ശനമാക്കുമെന്നും നിര്ദേശങ്ങള് ലംഘിക്കുന്നവര്ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. അകലം പാലിക്കണം. മാസ്ക് ധരിക്കണം തുടങ്ങി ജാഗ്രത വേണമെന്ന് നേരത്തേയും പറഞ്ഞിരുന്നുവെങ്കിലും അത് പാലിക്കുന്നതില്‍ പലരും വീഴ്ച വരുത്തി. ജനങ്ങള്ക്ക് ജാഗ്രതയും കരുതലും അല്പം കൈമോശം വന്നും അതിനാലാണ് കര്‍ശന നടപടികളിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു.

പലയിടത്തും കോവിഡ് സാഹചര്യത്തെ ജനങ്ങള് ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ സ്ഥിതിവിശേഷം കുടുതല്‍ അപകടമുണ്ടാക്കും. അതിനാല്‍ നാടിനെ രക്ഷിക്കുന്നതിനായാണ് കൂടുതല് കടുത്ത നടപടികളിലേക്ക് സര്ക്കാര് നീങ്ങിയത്. കോവിഡ് ബാധിതരെ കണ്ടെത്താന് പരിശോധനകളുടെ എണ്ണം കൂട്ടും.

കോവിഡിനുള്ള വാക്സിന്‍ ഇനിയും കണ്ടുപിടിച്ചിട്ടില്ല. പ്രതിരോധ മാര്‍ഗങ്ങളിലൂടെ മാത്രമെ കോവിഡിനെ അകറ്റി നിര്‍ത്താനാകൂ. അതിനുള്ള ജാഗ്രത നിര്ദേശങ്ങള് ജനങ്ങള്‍ കൃത്യമായി പാലിക്കണം. കോവിഡ് എത്രകാലം നിലനില്ക്കുമെന്ന് അറിയാത്ത സാഹചര്യത്തില് രോഗവ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങള് അടച്ചിടാന് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടകളില് പോകുമ്ബോള് ജനങ്ങള് കൃത്യമായ ശാരീരിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. സാധനങ്ങള് തൊട്ടുനോക്കേണ്ട കടയാണെങ്കില് ഗ്ലൗസ് ധരിച്ച്‌ മാത്രമേ കയറാന് പാടുള്ളു. കടകളില് ആവശ്യമായ ക്രമീകരണങ്ങള് ഉറപ്പുവരുത്തേണ്ട ബാധ്യത കട ഉടമയ്ക്കുണ്ട്. ക്രമീകരണങ്ങള് ഒരുക്കിയിട്ടില്ലെങ്കില് കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *