തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന് നടപടിയെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൂട്ടം കൂടി നിന്നാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.
ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയെ പുഴുവരിച്ചെന്ന പരാതിയില്‍ നടപടിയെടുത്തതിനെതിരെയാണ് പ്രതിഷേധം. ഒപികളുടെ പ്രവര്‍ത്തനത്തെ ഡോക്ടര്‍മാരുടെ സമരം സാരമായി ബാധിച്ചിട്ടില്ല. കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഇന്ന് 48 മണിക്കൂര്‍ നീളുന്ന സത്യഗ്രഹം തുടങ്ങും. റിലേ സത്യഗ്രഹം തീരും മുമ്ബ് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിച്ച്‌ പണിമുടക്കിലേക്ക് പോകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് പോകുമെന്ന് നഴ്‌സുമാരും പറയുന്നു. അതേസമയം, അന്വേഷണത്തില്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ആരോ?ഗ്യവകുപ്പിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *