തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സഹചര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കെപിസിസി ഓഫീസിലെ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്ബത്തില്‍ വന്നതിനാല്‍ ആണ് കെപിസിസി അധ്യക്ഷന്‍ നിരീകഷണത്തില്‍ പ്രവേശിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ജോലിക്കെത്തിയിരുന്നില്ല. ഇന്നലെയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡെപ്യൂട്ടി മേയരി നും രോഗം സ്ഥിരീകരിച്ചിരുന്നു.
