അയല്‍വാസിയായ 15കാരന്‍ ബലാത്സംഗം ചെയ്തു; 14കാരി തീകൊളുത്തി

ഭോപ്പാല്‍: 15 കാരനായ വിദ്യാര്‍ഥി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് 14കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ റിവ ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ആണ്‍കുട്ടി സംഭവസ്ഥത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും അതിന് മുന്‍പായി തീയണയ്ക്കാന്‍ ശ്രമം നടത്തിയതായി പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ രേഖപ്പെടുത്തി. ബുധാനാഴ്ച വൈകീട്ടാണ് ആണ്‍കുട്ടി 14കാരിയുടെ വീട്ടിലെത്തിയത്. വീട്ടീല്‍ ആ സമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അവരെല്ലാം ആടിനെ മേയ്ക്കാന്‍ പോയതയായിരുന്നു. ആ സമയത്ത് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് മൊഴിയില്‍ പറയുന്നു. അപമാനവും ദു:ഖവും സഹിക്കാനാവാത്തതിനെ തുടര്‍ന്ന് 14 കാരി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പടരുന്നതിനിടെ കേസിലെ പ്രതി തീയണയ്ക്കാന്‍ ശ്രമിച്ചതായും പിന്നീട് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഓടിരക്ഷപ്പെട്ട വിദ്യാര്‍ഥിയെ വ്യാഴാഴ്ച പൊലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *