തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു : ജില്ലയില്‍ ഒമ്ബത് ദിവസത്തിനിടെ ഏഴാമത്തെ കൊലപാതകം

തൃശൂര്‍: തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. തൃശൂര്‍ പഴയന്നൂര്‍ പട്ടിപ്പറമ്ബിലാണ് യുവാവിനെ വെട്ടിക്കൊന്നത്. ഒറ്റപ്പാലം സ്വദേശി റഫീഖിനെയാണ് വെട്ടിക്കൊന്നത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒമ്ബത് ദിവസത്തിനിടെയുണ്ടായ ഏഴാമത്തെ കൊലപാതകമാണിത്. റഫീഖും ഫാസിലും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഒരു ചിക്കന്‍ സെന്ററിലെ ജോലിക്കാരായിരുന്നു ഇരുവരും.

അജ്ഞാതരായ ചിലര്‍ വീട്ടിലേക്ക് കയറിവന്ന് ഇരുവരേയും വെട്ടിയെന്നാണ് വിവരം. സംഭവസ്ഥലത്ത് വച്ച്‌ തന്നെ റഫീഖ് മരിച്ചു. ആശുപത്രിയിലെത്തിച്ച ഫാസിലിന്റെ നില ഗുരുതരമാണ്. കൊല്ലപ്പെട്ട റഫീഖ് നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *