“കോവിഡ് വ്യാപനം”; യുഎഇയില്‍ ഇന്നും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച 1,111 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു. രോഗമുക്തരുട എണ്ണത്തിലും വര്‍ധനവുണ്ടായി.1,819 പേര്‍ കൂടി രോഗമുക്തി നേടി.

126,234 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 120,750 പേര്‍ രോഗമുക്തി നേടി. 480 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ 5,004 പേര്‍ ചികിത്സയിലാണ്. 85,093 പരിശോധനകള്‍ കൂടി പുതുതായി നടത്തി.

Leave a Reply

Your email address will not be published. Required fields are marked *