ശക്തമായ ഇടിയും മിന്നലും ഇക്കുറിയും പതിവു തെറ്റിക്കില്ല; തുലാവര്‍ഷം നാളെ കേരളത്തിലെത്തും

സംസ്ഥാനത്ത് തുലാവര്‍ഷവും അതിശക്തമായി പെയ്യും. തുലാവര്‍ഷം വൈകിയെങ്കിലും മോശമാകില്ലെന്ന നിഗമനത്തിലാണ് കാലാവസ്ഥാ ഗവേഷകര്‍. ന്യൂനമര്‍ദങ്ങള്‍ ഉണ്ടാകുമെന്നും അതേ തുടര്‍ന്ന് ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു. തുലാവര്‍ഷം നാളെ കേരളത്തിലെത്തും.

ശക്തമായ ഇടിയും മിന്നലും ഇക്കുറിയും പതിവു തെറ്റിക്കില്ല. കുറഞ്ഞ സമയത്തില്‍ അപ്രതീക്ഷിതമായി അതിശക്തമായ മഴയും ഉണ്ടാകാം. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവര്‍ഷത്തില്‍ പതിവുള്ള ന്യൂനമര്‍ദങ്ങള്‍ ഇക്കുറിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുംയ

സാധാരണഗതിയില്‍ ഒക്ടോബര്‍ 15ന് ആരംഭിക്കുന്ന തുലാവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാറുണ്ട്. രണ്ടാഴ്ച വൈകിയാണ് ഇക്കുറി വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാവര്‍ഷം കേരളത്തില്‍ എത്തുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും കേരളത്തിനൊപ്പം തന്നെ തുലാവര്‍ഷമെത്തും. മണ്‍സൂണ്‍ പിന്‍വാങ്ങിയത് വൈകിയതാണ് തുലാവര്‍ഷത്തിന്റെ വരവിനെ ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *