39 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ നീതി ആയോഗ്; ഡിസംബര്‍ 24 വരെ അപേക്ഷിക്കാനാകും

39 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ നീതി ആയോഗ്. സീനിയര്‍ റിസര്‍ച്ച്‌ ഓഫീസര്‍, റിസര്‍ച്ച്‌ ഓഫീസര്‍, എക്കണോമിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍ക്കാലിക നിയമനമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ -സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക

അപേക്ഷകര്‍ക്ക് യോഗ്യതയ്ക്കു പുറമേ നിശ്ചിത വര്‍ഷത്തെ മുന്‍പരിചയവും ഉണ്ടായിരിക്കണം. crbs.nitiaayog.nic.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എല്ലാം നിര്‍ദേശങ്ങളും വായിച്ച്‌ മനസ്സിലാക്കി വേണം അപേക്ഷ നല്‍കാന്‍. ഡിസംബര്‍ 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനം നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *