പാലക്കമൂലയില്‍ വീടിനു മുന്നില്‍ ബോംബിന് സമാനമായ വസ്തു

മീനങ്ങാടി: ടൗണില്‍നിന്ന്​ രണ്ട്​ കിലോമീറ്റര്‍ മാറി പാലക്കമൂലയില്‍ വീടിന് മുന്നില്‍ ബോംബിന് സമാനമായ വസ്​തു കണ്ടെത്തി. പാലക്കമൂല വാരപ്പെട്ടില്‍ ഷാജിയുടെ വീട്ടിലാണ് ഞായറാഴ്ച രാവിലെ ഏഴോടെ ബോംബിന് സമാനമായ വസ്​തു കണ്ടെത്തിയത്. ഷാജിക്കൊപ്പം അമ്മയും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. നിന്നെ കൊല്ലും എന്നെഴുതിയ കുറിപ്പും ഇതിനടുത്തുനിന്ന് കണ്ടെത്തി.

പി.വി.സി പൈപ്പിനുള്ളില്‍ ബാറ്ററിയും എല്‍.ഇ.ഡി ബള്‍ബും ഘടിപ്പിച്ച വസ്തുവാണ് കണ്ടെത്തിയത്.

മീനങ്ങാടി പൊലീസും ബോംബ് സ്​ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വസ്​തു വിദഗ്ധ പരിശോധനക്ക് കൊണ്ടുപോയി. പാലക്കമൂല കട നടത്തുകയാണ് ഷാജി. ഭയപ്പെടുത്താനായി ആരോ ചെയ്തതാ​െണന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധന നടത്തിയതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മീനങ്ങാടി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *