ആശുപത്രിയിലെ പാര്‍ക്കിംഗ് പ്രദേശത്ത് വച്ച്‌ മുപ്പതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

ഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രിയിലെ പാര്‍ക്കിംഗ് പ്രദേശത്ത് വച്ച്‌ മുപ്പതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. രോഹിണിയിലുള്ള ബാബാ സാഹിബ് ഭിം റാവു അംബേദ്ക്കര്‍ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച്‌ ഒക്ടോബര്‍ 30നാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ സെക്യൂരിറ്റി ഗാര്‍ഡടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കേസില്‍ മൂന്ന് പ്രതികളെയും ഒക്ടോബര്‍ 31 ന് പൊലീസ് അറസ്റ്റ് ചെയ്തു. മനീഷ് (22), പ്രവീണ്‍ തിവാരി(24), കന്‍വാര്‍ പാല്‍(33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചികിത്സയിലുണ്ടായിരുന്ന ആളെ കാണാനാണ് യുവതി ആശുപത്രിയിലെത്തിയത്. രോഗികളെ പരിചരിക്കുന്നവര്‍ക്കായി ഒരു ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുകയായിരുന്നു ഇവര്‍.

സംഭവ ദിവസം സെക്യൂരിറ്റി ഗാര്‍ഡും മുന്‍പ് ആശുപത്രിയില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്ന രണ്ട് പേരും ചേര്‍ന്ന് പാര്‍ക്കിംഗിലെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *