തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ അന്വേഷത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ മഹത്വവല്‍ക്കരിക്കുകയും കൂടെനില്‍ക്കുകയുമാണ് കോണ്‍ഗ്രസും കുത്തക മാധ്യമങ്ങളും നടത്തുന്നത്.
ആസന്നമായ തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ച് ഇടതുപക്ഷത്തിനെതിരായ യുദ്ധമാണ് മാധ്യമങ്ങള്‍ കരുതികൂട്ടി നടപ്പിലാക്കുന്നത്. ഈ യുദ്ധം ആരംഭിച്ചു. യുദ്ധത്തില്‍ ആദ്യം മരിക്കുന്നത് സത്യമാണ്. അസത്യം പ്രചരിപ്പിച്ച് മസ്തിഷ്ക പ്രക്ഷാളനം നടത്താനാണു ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.
