മലപ്പുറം: ഇഡിയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡിനിടെ ഉണ്ടായ നാടകീയരംഗങ്ങള്‍ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍ രംഗത്ത്. ഇ.ഡി നടത്തുന്നത് നിയമവിരുദ്ധമായ ഇടപെടലുകളെന്ന് കെടി ജലീല്‍ പറഞ്ഞു. ഇഡിക്ക് തന്റെ വീട്ടിലേക്ക് സ്വാഗതമെന്നും ജലീല്‍ പ്രതികരിച്ചു. തന്റെ വീട്ടിലെത്തി ഇഡിക്ക് ഏത് രേഖകളും പരിശോധിക്കാമെന്നും രേഖകള്‍ കൊണ്ട് പോയി പരിശോധിക്കുന്നതില്‍ വിരോധമില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.
